April 28, 2026

പുതുശ്ശേരിക്കുന്ന് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു*

0
img_20250507_194528
By ന്യൂസ് വയനാട് ബ്യൂറോ

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ 10ാം വാര്‍ഡ് മാടക്കുന്ന് പുതുശേരിക്കുന്നിൽ പ്രവർത്തനം പൂര്‍ത്തീകരിച്ച അങ്കണവാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനം സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത് നിര്‍വഹിച്ചു. എംജിഎന്‍ആര്‍ഇജിഎ പദ്ധതി പ്രകാരം എട്ട് ലക്ഷം രൂപയും വനിത ശിശു വികസന വകുപ്പിന്‍റെ കീഴില്‍ 157032 രൂപയും ഉള്‍പ്പെടെ 957032 രൂപ ഉപയോഗിച്ചാണ് പ്രവർത്തനം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി പി രനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എംജിഎന്‍ആര്‍ഇജിഎ ജോയിന്‍റ് പ്രോഗ്രാം കോർഡിനേറ്റർ പി സി മജീദ് മുഖ്യാതിഥിയായി.

 

ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് പി എ നസീമ, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ഹണി ജോസ്, പി എസ് അനുപമ, വാര്‍ഡ് അംഗങ്ങളായ ആന്‍റണി ജോര്‍ജ്, സംഗീത് സോമന്‍, അനിത ചന്ദ്രന്‍, ജീന തങ്കച്ചന്‍, പി സുരേഷ് മാസ്റ്റർ, ബിന്ദു മാധവന്‍, പുഷ്പ സുന്ദരന്‍, മുരളിദാസന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എ മിനി, ഐസിഡിഎസ് സൂപ്പര്‍വൈസർ കെ വി ഉമ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *