June 18, 2026

ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രം റോഡ് നാടിന് സമർപ്പിച്ചു.

0
img_20250507_190817
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും ഉള്ള തുക ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച  ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രം റോഡ്

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ.കേളു നാടിന് സമർപ്പിച്ചു.മുൻസിപ്പൽ ചെയർപേഴ്സൺ സി.കെ.രത്നവല്ലി അദ്ധ്യക്ഷയായി. എം . എൽ. എ. യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും കഴിഞ്ഞ ടേമിൽ അനുവദിച്ച 10 ലക്ഷം രൂപയുമടക്കം ആകെ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കിയത്. ഡിവിഷൻ കൗൺസിലർ പുഷ്പ രാജൻ,ക്ഷേത്രം പ്രസിഡന്റ് സുരേഷ് ബാബു, കെ.വാരിജാക്ഷൻ എ.വി മാത്യു മാസ്റ്റർ,സുമ രാമൻ, എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *