April 28, 2026

ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് വയനാട് ജില്ലയിൽ ആവേശോജ്വല സ്വീകരണം

0
img_20250507_194730
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: സ്പോർട്ട്സാണ് ലഹരി എന്ന മുദ്രവാക്യമുയർത്തി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ്റ് നേതൃത്വത്തിൽ മെയ് 5 ന് കാസർഗോഡ് നിന്നാരംഭിച്ച ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് വയനാട് ജില്ലയിൽ ആവേശോജ്വല സ്വീകരണം. യാത്രയുടെ ഭാഗമായി രാവിലെ 7 മണിക്ക് പനമരത്ത് നിന്നാരംഭിച്ച മിനിമാരത്തോൺ 8 മണിക്ക് മാനന്തവാടി വള്ളിയൂർക്കാവ് ജംഗ്ഷനിൽ സമാപിച്ചു, തുടർന്ന് നടത്തിയ വാക്കത്തോൺ നഗരസഭചെയർപേഴ്സൺ സി കെ രത്ന വല്ലി ഫ്ളാഗ് ഓഫ് ചെയ്തു, വാദ്യമേളങ്ങൾ, കളരി സംഘം, റോളർ സ്കേറ്റിങ്ങ് താരങ്ങൾ, കരാട്ടെ വിദ്യാർത്ഥികൾ, എസ് പി സി എ, സ്‌കൗട്ട്, യുവജന സംഘടനകൾ, ക്ലബ്ബുകൾ, സാമൂഹ്യ സാംസ്ക്‌കാക്കാരിക രംഗത്തെ പ്രമുഖർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പ്രമുഖ കായിക താരങ്ങൾ തുടങ്ങി നിരവധി പേർ വാക്കത്തോണിൽ പങ്കാളികളായി.

 

ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച യോഗത്തിൽ സുമ്പ ഡാൻസ്, ലഹരി വിരുദ്ധ സംഗീത നൃത്തശിൽപ്പം എന്നിവയും അരങ്ങേറി, വിജയ ടീച്ചർ ലഹരി വിരുദ്ധ പ്രതിഞ്ജ ച്ചൊല്ലി കൊടുത്തു.ചടങ്ങ് കായിക വകുപ്പ് മന്ത്രി വി അബ്‌ദു റഹ്മാൻ ഉദ്ഘാടനം ചെയ്‌തു. ബ്ളോക്ക് പ്രസി: ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസി: സംഷാദ് മരക്കാർ, പനമരം ഗ്രാമ പഞ്ചായത്ത് പ്രസി. ലക്ഷ്‌മി ആലക്കമിറ്റം, സ്പോർട്ട് സ് കൗൺസിൽ പ്രസി: എം മധു, യുവജന ക്ഷേമ ബോർഡംഗം കെ റഫീഖ്, പി ടി ബിജു, സുഷാന്ത് മാത്യു, ഷാജൻ ജോസ് എന്നിവർ സംസാരിച്ചു.മാരത്തോണിൽ വിജയികളായവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവ്വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *