May 25, 2026

ചരിത്ര നേട്ടവുമായി ജിവിഎച്ച്എസ്എസ് മാനന്തവാടി

0
gfhdfg
By ന്യൂസ് വയനാട് ബ്യൂറോ

 

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തിൻ്റെ തിളക്കവുമായി മാനന്തവാടി ജിവിഎച്ച്എസ്എസ്. പരീക്ഷയെഴുതിയ 339 കുട്ടികളിൽ മുഴുവൻ പേരും ഉന്നത പഠനത്തിന് അർഹത നേടിയതോടെയാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത്. 20 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. പരീക്ഷയെഴുതിയ ഗോത്ര വിഭാഗത്തിൽപ്പെട്ട 49 കുട്ടികളും മികച്ച വിജയം നേടിയതും ഈ വിജയത്തിൽ ശ്രദ്ധേയമായി.ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷ എഴുതിച്ച് നൂറ് ശതമാനം നേടുന്ന രണ്ടാമത്തെ വിദ്യാലയമാണ് മാനന്തവാടി ഹൈസ്ക്കൂൾ. വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ 100% വിജയം നേടാനായത് പിടിഎക്കും, അധ്യാപകർക്കും , വിദ്യാർത്ഥികൾക്കും ഏറെ സന്തോഷം പകരുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news