ലഹരിക്കെതിരെ വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ; ബ്ലോക്ക് തല മത്സരങ്ങൾ പൂർത്തിയായി
പനമരം: ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ അണ്ടർ-19 ഫുട്‌ബോൾ കാർണിവലിന്റെ പനമരം ബ്ലോക്ക് തല മത്സരങ്ങൾ നടവയൽ സെന്റ് തോമസ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്നു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം ഉദ്ഘാടനം നിർവഹിച്ചു. പനമരം സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി.ജി. രാംജിത്ത് അദ്ധ്യക്ഷത വഹിച്ചു. വാശിയേറിയ മത്സരത്തിൽ എഫ്.സി ചോമാടിയെ തോൽപ്പിച്ച് എഫ്.സി പള്ളിക്കുന്ന് ചാമ്പ്യന്മാരായി. മാനന്തവാടി സബ് ഡിവിഷൻ ഡി.വൈ.എസ്.പി വി.കെ. വിശ്വംഭരൻ സമ്മാനദാനം നടത്തി.
സ്കൂൾ മാനേജർ ഫാ. ഗാർവസി മറ്റം, സബ് ഇൻസ്‌പെക്ടർമാരായ കെ.എം ശശിധരൻ, സാദിർ തലപ്പുഴ, എ.എസ്.ഐ എൻ. ബഷീർ, സിവിൽ പോലീസ് ഓഫിസർമാരായ കെ. ഉബൈദ്, ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply