ബിനോയ് വിശ്വം അനുശോചിച്ചു
വയനാട് ജില്ലയിലെ സിപിഐ നേതാക്കളിൽ പ്രമുഖനായിരുന്ന പി എസ് വിശ്വംഭരന്റെ വേർപാടിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു.
1980ൽ ഔദ്യോഗികമായി വയനാട് ജില്ല രൂപം കൊള്ളുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ സിപിഐ ഉൾപ്പെടെ പാർട്ടികൾ പ്രത്യേക ജില്ലാ ഘടകങ്ങൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. ആ ഘട്ടത്തിൽ എഐവൈഎഫ് പ്രവർത്തകനായി പൊതുരംഗത്തെത്തിയ വിശ്വംഭരൻ തന്റെ സമർപ്പിത സേവനത്തിലൂടെ എഐവൈഎഫ്, കിസാൻ സഭ
തുടങ്ങിയ സംഘടനകളുടെ ജില്ലാ ഭാരവാഹിത്വം വരെ ഏറ്റെടുത്ത് പ്രവർത്തിച്ചു. പാർട്ടിയുടെ മണ്ഡലം സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും തന്റെ വേറിട്ട സംഘടനാ നേതൃപാടവം അദ്ദേഹം കാഴ്ചവച്ചു.





Leave a Reply