April 28, 2026

കൃഷി ഭവനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

0
fdfg
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ:കര്‍ഷകരുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കര്‍ഷക കോണ്‍ഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ കോട്ടത്തറ കൃഷി ഭവനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.ജില്ലാ വൈസ് പ്രസിഡണ്ട് വിഡി ജോസഫ് ധര്‍ണ. ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് കോട്ടത്തറ മണ്ഡലം പ്രസിഡണ്ട് പിജെ ആന്റണി പാറയില്‍ അധ്യക്ഷനായി. കോട്ടത്തറ മണ്ഡലം പ്രസിഡണ്ട് സിസി തങ്കച്ചന്‍ ജില്ലാ കമ്മിറ്റി അംഗം സുധീഷ് കുമാര്‍ ഇരുളം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശാന്ത ബാലകൃഷ്ണന്‍ വി ഡി സാബു വി.ജെ സ്റ്റീഫന്‍ പി കെ ജോണ്‍,വി ഡി രാജു ,അനീഷ് പി എല്‍ എന്നിവര്‍ സംസാരിച്ചു.

കേര കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക വക മാറ്റി ചെലവഴിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ നിന്ന് പിന്തിരിയുക വരള്‍ച്ച, കാലവര്‍ഷ കെടുതി,വന്യമൃഗം എന്നിവ മൂലം നഷ്ടം സംഭവിച്ച കര്‍ഷകരുടെ നഷ്ടപരിഹാരം ഉടന്‍ നല്‍കുക നെല്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കാല്‍താമസം കൂടാതെ വില നല്‍കുക വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക ഭൂനികുതി വര്‍ധിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുക സഹകരണ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്ത കര്‍ഷകരുടെ വര്‍ഷങ്ങള്‍ ആയുള്ള പലിശ സബ്‌സിഡി കര്‍ഷകര്‍ക്ക് നല്‍കുക കര്‍ഷക പെന്‍ഷന്‍ കൃത്യ സമയത്ത് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *