സ്‌നേഹപത്രം കൈമാറി
കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ ഭരണസമിതി അംഗങ്ങള്‍ക്കും ജില്ലാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഏര്‍പ്പെടുത്തിയ
സ്‌നേഹപത്രം കൈമാറി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി സ്‌നേഹപത്രം വിതരണം ചെയ്തു.എസ്എസ്എല്‍സി പരീക്ഷഫലത്തില്‍ കഴിഞ്ഞ വര്‍ഷം 13-ാം സ്ഥാനത്തുണ്ടായിരുന്ന വയനാടിനെ ഇത്തവണ 99.59% ല്‍ എത്തിച്ച് 6-ാം സ്ഥാനത്തേക്ക് ഉയര്‍ത്തി ജില്ലയ്ക്ക് ചരിത്രവിജയം സമ്മാനിക്കാന്‍ കൂട്ടമായ ശ്രമങ്ങള്‍ നടത്തുകയും ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലാകെയും അതത് ഡിവിഷനുകളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തതിനുള്ള ആദരവാണിത്.





Leave a Reply