June 18, 2026

ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും, ലഹരി വിരുദ്ധ കലാസന്ധ്യയും നടത്തി

0
dfd
By ന്യൂസ് വയനാട് ബ്യൂറോ

തോണിച്ചാല്‍: തോണിച്ചാല്‍ യുവജന വായനശാലയും, യുവജന സ്വാശ്രയ സംഘവും സംയുക്തമായി സംഘടിപ്പിച്ച ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും, ലഹരി വിരുദ്ധ കൂട്ടായ്മയുടെ കലാസന്ധ്യയും അതി വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ചു.ാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ എം.പി.വത്സന്‍ അധ്യക്ഷനായി.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാന്‍ ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം നടത്തി.ഫാ: ജെയ്സണ്‍ കാരുണ്യ നിവാസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി.

പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് അംഗം ലിസി ജോണ്‍,മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗംസാജന്‍ മാഷ്,യുവജന സ്വാശ്രയ സംഘം പ്രസിഡണ്ട് ജോയി പി. കുരിശിങ്കല്‍, യുവജന വായനശാല സെക്രട്ടറി പി.കെ അനില്‍കുമാര്‍,വി കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.ഗ്രാമ താളം തോണിച്ചാല്‍ സംഘടിപ്പിച്ച കൈകൊട്ടിക്കളി ഏറെ ശ്രദ്ധേയമായ പരിപാടിയായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *