July 28, 2026

തദ്ദേശ തിരഞ്ഞെടുപ്പ്: യുഡിഎഫ് വിജയം ഉറപ്പെന്ന് എം.എൽ.എ

0
IMG_20250513_205614
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :വയനാടിനോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെയുള്ള ജനവിധിയാകും 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പെന്ന് കൽപ്പറ്റ എം.എൽ.എ അഡ്വ. സിദ്ദീഖ് അഭിപ്രായപ്പെട്ടു. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ‘മിഷൻ 2025’ എന്ന പേരിൽ സംഘടിപ്പിച്ച തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൂരൽമല മുണ്ടക്കൈയിലെ ദുരിതബാധിതർക്ക് മാസങ്ങളായി വാടക കുടിശ്ശിക നൽകുന്നില്ലെന്നും, അവരുടെ ജീവനോപാധികൾക്ക് സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എം.എൽ.എ ആരോപിച്ചു. കൽപ്പറ്റ എൽസ്റ്റേൺ എസ്റ്റേറ്റിലെ തൊഴിലാളികളെ സർക്കാർ വഞ്ചിക്കുകയാണ്. തൊഴിലാളികൾക്കുള്ള ക്ഷേമനിധി പെൻഷൻ 14 മാസമായി മുടങ്ങിക്കിടക്കുന്നു. ഈ സാഹചര്യത്തിലും സർക്കാർ വാർഷികാഘോഷങ്ങളുടെ പേരിൽ കോടികൾ ധൂർത്തടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

കെ.പി.സി.സി അംഗം പി.പി. ആലി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ടി.ജെ. ഐസക്, വി.എ. മജീദ്, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, പോൾസൺ കൂവക്കൽ, സംഷാദ് മരക്കാർ, എം.ജി. ബിജു, പി.കെ. അബ്ദുറഹിമാൻ, ബിനു തോമസ്, നജീബ് കരണി, നിസി അഹമ്മദ്, എൻ.സി. കൃഷ്ണകുമാർ, ശോഭന കുമാരി, മോയിൻ കടവൻ, പി. വിനോദ് കുമാർ, ഗിരീഷ് കൽപ്പറ്റ, ഒ.വി. റോയി, മുഹമ്മദ് ബാവ, ജോയ് തൊട്ടിത്തറ, ഷാജി വട്ടത്തറ, എബിൻ മുട്ടപ്പള്ളി, സി. സുരേഷ് ബാബു, എ.എ. വർഗീസ്, സി.സി. തങ്കച്ചൻ, ചന്ദ്രിക കൃഷ്ണൻ, സി.എ. അരുൺദേവ്, ഹർഷൽ കോന്നാടൻ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *