*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾക്ക് മറുപടി ശ്രദ്ധയിൽ പെട്ടില്ല മാത്രം : സംഷാദ് മരക്കാർ*
സംസ്ഥാനത്തെ സ്ഥാപനങ്ങളും ജീവനക്കാരും നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കേരള ലോക്കൽ സെൽഫ് ഗവൺമെൻറ് എംപ്ലോയിസ് ഓർഗനൈസേഷൻ നടത്തുന്ന തദ്ദേശ ജീവന സംരക്ഷണ യാത്രക്ക് കൽപ്പറ്റയിൽ സ്വീകരണം നൽകി. സ്വീകരണ യോഗം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. സ്ഥാപനങ്ങൾ എങ്ങനെ ആകരുത് എന്ന് കാണിച്ചു തരുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നേതൃത്വത്തിൻ നടന്നു വരുന്നത്. പക്ഷേ മാതൃകാപരം എന്നാണ് അധികാരികൾ ആവർത്തിക്കുന്നത്. സ്ഥിരം നിയമനം ലഭിച്ച ജീവനക്കാർക്ക് ശമ്പളം ലഭിക്കാൻ അവരുടെ പെർമനൻ്റ് എംപ്ലോയി നമ്പർ ടെർമിനേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം. ഒരു വർഷത്തിലധികമായി ശമ്പളം ലഭിക്കാത്ത ജീവനക്കാരുണ്ട്. വയനാട്ടിലെ 23 പഞ്ചായത്തുകളിൽ 12 ലും അസിസ്റ്റൻ്റ് എഞ്ചിനിയർമാരില്ല. അസിസ്റ്റൻ്റ് എഞ്ചിനിയർമാരുടെയും സാകേതിക വിഭാഗം ജീവനക്കാരായ ടൗൺ പ്ലാനിങ് വിഭാഗത്തിൻ്റെ യം നിയന്ത്രണ അധികാരം ജില്ലാ ജോയിൻ്റ് ഡയറക്ടർക്കാണ്. എന്തിന് വേണ്ടിയാണ് ഇങ്ങനെ ഒരു സംവിധാനം എന്ന് ആർക്കും തിട്ടമില്ല. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേയ്ക്ക് PSC പരീക്ഷ നടത്തിയ ശേഷം ആ പോസ്റ്റ് ഇല്ലാതാക്കുന്നു. ഇല്ലാതാക്കിയ പോസ്റ്റ് എന്തിന് PSC ക്ക് റിപ്പോർട്ട് ചെയ്തു? എന്തിന് പരീക്ഷ നടത്തി? ഇതൊക്കെ എന്ത് ന്യായം?
അടിയന്തിര തീരുമാനങ്ങൾ എടുക്കാൻ മന്ത്രിസഭ യോഗത്തിന് കാത്ത് നിൽക്കുന്നത് മുലമുള്ള സമയ നഷ്ടം ഒഴിവാക്കുന്നതിന് ആഴ്ചയിലും രണ്ടാഴ്ചയിലും കൂടിക്കൊണ്ടിരുന്ന കോ ഓർഡിനേഷൻ കമ്മിറ്റി കൂടാൻ ഇപ്പോൾ കൂടാൻ ആറും എട്ടും മാസമെടുക്കുന്നു. വയനാട് ജില്ലാ പഞ്ചായത്തിൻ്റെ ഒരു പദ്ധതിയുടെ സി സി തീരുമാനത്തിന് ഒരു വർഷമെടുത്തു. നഗര സ്ഥാപനങ്ങൾക്ക് ഗ്രാമ സ്ഥാപനങ്ങൾക്ക് ഫണ്ട് കൈമാറാൻ സാധ്യമല്ല എന്ന അടിസ്ഥാന ധാരണ പോലും അധികാരികൾക്കില്ല.
തദ്ദേശ വകുപ്പ് മന്ത്രിയുടെ കീഴിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് എന്ന് മന്ത്രി ഓർമിക്കുന്നത് മാലിന്യം തുടങ്ങിയ വിഷയങ്ങളിൽ കോടതികളിൽ നിന്ന് നോട്ടീസ് ലഭിക്കുമ്പോൾ മാത്രമാണ്. അല്ലാത്ത അവസരങ്ങളിൽ താൻ എക്സൈസ് വകുപ്പിൻ്റെ മന്ത്രിയും അതിൻ്റെ വികാസം മാത്രമാണ് തൻ്റെ ചുമതല എന്നാണ് എന്ന് തോന്നിപ്പോകും.
ജനങ്ങൾ നേരിടുന്ന അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് അവർ
ഓഫീസുകളെ സമീപിക്കുന്നത്.
ഏകീകരണം വഴി ഇതര വകുപ്പിൽ നിന്ന് വന്നതും വിഷയങ്ങളിൽ തികച്ചും അപരിചിതരുമായ ജീവനക്കാർ പരാതിക്കാരോട് പരിഹാരം തേടുന്ന ദയനീയ സാഹചര്യമാണ്. അതുകൊണ്ട് തന്നെ ജാഥയിൽ ഉന്നയിച്ച വിഷയങ്ങൾ എല്ലാം തന്നെ ജനങ്ങളുടെ വിഷയങ്ങളാണ്. പരിഹാരം ജനത്തിൻ്റെ ആവശ്യമാണ്.
തദ്ദേശ സർക്കാർ ഓഫീസുകളിൽ കെ സ്മാർട്ട് സോഫ്റ്റ വെയർ ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ജനങ്ങൾക്ക് ഒരു സേവനവും ലഭ്യമാകാത്ത സ്ഥിതിയാണ് ഉള്ളതെന്നും, അത്യാവശ്യ സേവനങ്ങൾക്ക് തദ്ദേശ സർക്കാർ ഓഫീസുങ്ങളെ സമീപിക്കാൻ ജനങ്ങൾക്ക് മടിക്കുകയാണ് എന്നും പറഞ്ഞു.
തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളെ തകർക്കാനുള്ള സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ലോക്കൽ സെൽഫ് ഗവൺമെൻ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന തദ്ദേശ ജീവന സംരക്ഷണ യാത്രയ്ക്ക് കൽപ്പറ്റ സിവിൽസ്റ്റേഷന് മുമ്പിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. കെ.എൽ. ഇ.ഒ. ജില്ലാ സെക്രട്ടറി രാകേഷ് സ്വാഗതം പറഞ്ഞു. കെ എൽ ഇ ഒ ജില്ലാ പ്രസിഡണ്ട് മനോജ് വി.സി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥാക്യാപ്റ്റനും കെ എൽ ഇ ഒ സംസ്ഥാന പ്രസിഡന്റ്നൈ റ്റോ ബേബി, കെ എൽഒ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസ്റ്റീഫൻ, രക്ഷാധികാരി അബ്ദുള്ള വട്ടക്കുടി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. വിജയൻ, ജ്യോതികുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ട്രഷറർ വിജിൽ നന്ദി പ്രകാശിപ്പിച്ചു.





Leave a Reply