യുഡിഎഫ് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും മെയ് 16ന്
കല്‍പ്പറ്റ:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 16 രാവിലെ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ യുഡിഎഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കലക്ടറേറ്റ് മാര്‍ച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റയില്‍ നടന്ന യുഡിഎഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഡ്വക്കറ്റ് ടി സിദ്ധിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സലിം മേമന അധ്യക്ഷനായി.
നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ പി പി ആലി, റസാഖ് കല്‍പ്പറ്റ, ടി ജെ ഐസക്,എം എ ജോസഫ്, ഒ വി അപ്പച്ചന്‍, പോള്‍സണ്‍ കൂവക്കല്‍,അലവി വടക്കേതില്‍,ശോഭന കുമാരി, ഗിരീഷ് കല്‍പ്പറ്റ,എന്‍ മുസ്തഫ,ഉസ്മാന്‍ പഞ്ചാര,സലീം വൈത്തിരി തുടങ്ങിയവര്‍ സംസാരിച്ചു
ക്യാബിനറ്റ് തീരുമാനമെടുത്തിട്ടും ചൂരല്‍മല, മുണ്ടക്കൈ
ദുരിതബാധിതര്‍ക്ക് ദിനബത്ത നല്‍കാന്‍ തയാറാവാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും, വാടക നല്‍കാത്തതിലും,ദുരിതബാധിതരുടെ ജീവനോപാധിക്ക് യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചും,
ടൗണ്‍ഷിപ്പ് ഭൂമിയിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും, അവരുടെ ജീവിതവും പ്രശ്‌നങ്ങളും പരിഹരിക്കാത്തത്തിലും, തൊഴിലാളികള്‍ താമസിക്കുന്ന കോട്ടേഴ്‌സുകളില്‍ നിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ഉള്ള ശ്രമത്തില്‍ പ്രതിഷേധിച്ചും സര്‍ക്കാര്‍ മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ചുമാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്.





Leave a Reply