ഏഷ്യന്‍ പഞ്ചഗുസ്തി മെഡല്‍ ജേതാക്കളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
കല്‍പ്പറ്റ: ഇരുപത്തിമൂന്നാമത് ഏഷ്യന്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ജേതാക്കളായ വയനാട്ടില്‍ നിന്നുള്ള താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം. പി.യും പ്രിയങ്ക ഗാന്ധി എം.പിയും. രണ്ട് സ്വര്‍ണ്ണവും, മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമടക്കം എട്ട് അന്തര്‍ദേശീയ മെഡലുകളാണ് രാജ്യത്തിന് വേണ്ടി വയനാട്ടില്‍ നിന്നുള്ള താരങ്ങള്‍ നേടിയത്.ദേശീയ പഞ്ചഗുസ്തി അസോസിയേഷന്‍ ( പീപ്പിള്‍സ് ആം റെസ്ലിങ്ങ് ഫെഡറേഷന്‍ ഇന്ത്യ ജഅഎക) സീനിയര്‍ വൈസ് പ്രസിഡന്റ് ജോജി ഏലൂര്‍, സൂര്യ നന്ദന്റെ പിതാവ് അനൂപ് കുമാര്‍ പി. കെ. എന്നിവരും സന്നിഹിതരായിരുന്നു.
50 കിലോ സബ് ജൂനിയര്‍ പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണ്ണവും വെങ്കലവും നേടിയ എലയ്ന്‍ ആന്‍ നവീന്‍, 50 കിലോ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിയും വെങ്കലവും നേടിയ സൂര്യ നന്ദന്‍ എ. പി, 75 കിലോ യൂത്ത് ആണ്‍കുട്ടികള്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ സ്റ്റീവ് തോമസ്, 100 കിലോ മാസ്റ്റേഴ്സ് വിഭാഗത്തില്‍ വെള്ളി നേടിയ നവീന്‍ പോള്‍ എന്നിവരെയാണ് ഡല്‍ഹിയില്‍ വച്ച് ഇരുവരും നേരില്‍ കണ്ട് അഭിനന്ദിച്ചത്.





Leave a Reply