June 18, 2026

പ്ലസ് വണ്‍ പ്രവേശനത്തിന് മാനവിക വിഷയങ്ങളില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുക: എ.കെ.എസ്.ടി.യു.

0
xcxc
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : ജില്ലയില്‍ എസ്.എസ്.എല്‍.സി പാസായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനത്തിനാവശ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ നിലവിലില്ല. പത്താം ക്ലാസ് പരീക്ഷയെഴുതിയ 11640 വിദ്യാര്‍ത്ഥികളില്‍ 11592 പേര്‍ വിജയികളായി. സേ പരീക്ഷ കഴിയുമ്പോഴുള്ള അപേക്ഷകരും, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള അപേക്ഷകരും കൂടി ചേരുമ്പോള്‍ കുട്ടികളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കും. ജില്ലയില്‍ വിജയികളായ മുഴുവന്‍ കുട്ടികള്‍ക്കും അവസരം ലഭിക്കത്തക്ക വിധത്തില്‍ മാനവിക വിഷയങ്ങളില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും രക്ഷിതാക്കളുടെയും കുട്ടികളുടേയും ആശങ്കയകറ്റുന്നതിനുള്ള ക്രിയാത്മക ഇടപെടീല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും എ.കെ.എസ്.ടി.യു. വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

ഹയര്‍സെക്കന്‍ഡറിയില്‍ 61 സ്‌കൂളുകളിലായി 9000 വും വി.എച്ച്.എസ്.ഇ. ല്‍ 10 സ്‌കൂളുകളിലായി 840 ഉം, ഐ.ടി.ഐ. ല്‍ 3 ഇടങ്ങളിലായി 536 ഉം പോളി ടെക്‌നിക്കില്‍ 3 ഇടങ്ങളിലായി 660 ഉം സീറ്റുകളടക്കം ജില്ലയില്‍ 11036 സീറ്റുകളാണ് ആകെയുള്ളത്. ഇതില്‍ ഐ.ടി.ഐ, പോളി ടെക്‌നിക്ക് എന്നിവയില്‍ മറ്റു കുട്ടികളടക്കം അപേക്ഷിക്കുമ്പോള്‍ സീറ്റുകള്‍ ഗണ്യമായി കുറയും. ഇക്കാരണങ്ങളാല്‍ ആയിരത്തോളം കുട്ടികള്‍ അഡ്മിഷന്‍ പ്രോസസിന് പുറത്താകും.

വിദ്യാര്‍ത്ഥികള്‍ക്ക് താരതമ്യേന എളുപ്പമായിട്ടുള്ള മാനവിക വിഷയങ്ങളില്‍ ജില്ലയില്‍ ബാച്ചുകള്‍ കുറവാണ്. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചു പോലുമില്ല.

മേല്‍ സാഹചര്യത്തില്‍ ജില്ലയില്‍ വിജയികളായ മുഴുവന്‍ കുട്ടികള്‍ക്കും അവസരം ലഭിക്കത്തക്ക വിധത്തില്‍ മാനവിക വിഷയങ്ങളില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും രക്ഷിതാക്കളുടെയും കുട്ടികളുടേയും ആശങ്കയകറ്റുന്നതിനുള്ള ക്രിയാത്മക ഇടപെടീല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും എ.കെ.എസ്.ടി.യു. വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. കെ. സുധാകരന്‍, ജില്ല ഭാരവാഹികളായ ശ്രീജിത്ത് വാകേരി, വി. ആര്‍. പ്രകാശ്, എന്‍. വി. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *