കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി യോഗം നടത്തി
കല്‍പ്പറ്റ:മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കൃഷി ഭുമി നഷ്ടമായ എല്ലാ കര്‍ഷകര്‍ക്കും പകരം കൃഷി ഭൂമിയോ അല്ലെങ്കില്‍ ന്യായമായ നഷ്ടപരിഹാരമോ നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡണ്ട് എന്‍. ഡി അപ്പച്ചന്‍ ഉദ്ഘാടനം നടത്തി.ജില്ലാ പ്രസിഡണ്ട് പി എം ബെന്നി അധ്യക്ഷനായി.നൂറു കണക്കിന് കര്‍ഷകരാണ് കൃഷി ഭൂമി ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നത് ആയതിനാല്‍ ഇതിന് അടിയന്തിരമായ ഇടപെടല്‍ നടത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ബൈജു ചാക്കോ, പി എ പൗലോസ്, എം എ പൗലോസ്, ടോമി തേക്കുമല, വി ഡി ജോസ്, എം വി വിന്‍സെന്റ്, ഓ വി അപ്പച്ചന്‍, റിനു ജോണ്‍, ജോണ്‍ മാതാ, ബെന്നി വട്ടപ്പറമ്പില്‍, പ്രമോദ് തൃക്കൈപ്പറ്റ, ഈ ജെ ഷാജി, പരിദോഷ് കുമാര്‍, കെ ജെ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply