സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് ഘടികാരവും പുസ്തകങ്ങളും നല്‍കി
വെള്ളമുണ്ട: വെള്ളമുണ്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ പൊതു ജനങ്ങള്‍ക്കായി ക്രമീകരിച്ച സന്ദര്‍ശക മുറിയിലേക്ക് ആവശ്യമായ
ഘടികാരവും വായനക്കുള്ള പുസ്തകങ്ങളും ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നല്‍കി.വില്ലേജ് ജനകീയ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി,വില്ലേജ് ഓഫീസര്‍ ദിനേശ് എം. പിക്ക് കൈമാറി. ജനകീയസമിതി അംഗങ്ങളായ മോയി ആറങ്ങാടന്‍, നിസാര്‍ കെ. കെ, പുത്തൂര്‍ ഉമ്മര്‍ സ്റ്റാഫ് അംഗങ്ങളായ അമല്‍ എം, കേളു എ. കെ തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply