വെള്ളമുണ്ട പഞ്ചായത്തിലേക്ക് മുസ്ലിം ലീഗ് മാർച്ച്; വാഹന പ്രചരണ ജാഥയ്ക്ക് ഉജ്ജ്വല തുടക്കം
വെള്ളമുണ്ട: അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ മുസ്ലിം ലീഗ് തിങ്കളാഴ്ച (മെയ് 19) രാവിലെ 10 മണിക്ക് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന്റെ പ്രചരണാർത്ഥം പഞ്ചായത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.
കണ്ടത്തു വയലിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സീനിയർ നേതാവ് കെ.സി.മായൻ ഹാജി ജാഥ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.
ജാഥയിൽ ആറങ്ങാടൻ മോയി, ഉസ്മാൻ പള്ളിയാൽ, കൊടുവേരി അമ്മദ്, പി.കെ.മൊയ്‌ദു, ഈ.വി.സിദീഖ്, കെ.കെ.സി.റഫീഖ്, അലുവ മമ്മൂട്ടി, സി.സി.അബ്ദുള്ള, മാഡംബള്ളി ശറഫു, കെ.ഷൌക്കത്ത്, വി.അബ്ദുള്ള ഹാജി, റംല മുഹമ്മദ്, ആതിക്ക ടീച്ചർ തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു.
കണ്ടതുവയൽ, വെള്ളമുണ്ട, കട്ടയാട്, പുഞ്ഞാൽ, വാരാമ്പറ്റ, പുലിക്കാട്, ആറുവൾ, കുന്നുമ്മലങ്ങാടി, പീച്ചാംകോട്, കെല്ലൂർ എന്നിവിടങ്ങളിലെ വിവിധ സ്വീകരണങ്ങൾക്ക് ശേഷം ജാഥ തരുവണയിൽ സമാപിച്ചു. വൻ ജനാവലിയുടെ സാന്നിധ്യം ജാഥയ്ക്ക് ഊർജ്ജം പകർന്നു.





Leave a Reply