August 19, 2026

മൂന്ന് ഉന്നതികളില്‍ സ്വീപ് പ്രവര്‍ത്തനങ്ങള്‍ 100% പൂര്‍ത്തിയാക്കി

0
dsasdf
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ :ജനാധിപത്യ പ്രക്രിയയില്‍ കൂടുതല്‍ ആളുകളെ പങ്കാളികളാക്കുക, ജനായത്തം കൂടുതല്‍ സുദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. വോട്ടവകാശ പ്രായത്തിലുള്ള മുഴുവന്‍ വോട്ടര്‍മാരെയും വോട്ടര്‍ പട്ടികയിലുള്‍പ്പെടുത്തി 100 ശതമാനം പൂര്‍ത്തികരണം സാധ്യമാക്കുക എന്നതാണ് പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നിയമസഭ മണ്ഡലത്തിലെ ഗോവിന്ദമൂല, പൊന്‍കുഴി, കല്‍പ്പറ്റ നിയമസഭ മണ്ഡലത്തിലെ ഉപ്പിടിക്കുന്ന് എന്നീ ഉന്നതികളില്‍ സ്വീപ് പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം പൂര്‍ത്തീകരിച്ചു.

വില്ലേജ് ഓഫീസുകള്‍, ബിഎല്‍ഒമാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ എന്നിവരുടെ പിന്തുണയോടെയാണ് ജില്ലാ ഇലക്ഷന്‍ വിഭാഗവും, സ്വീപ് വിഭാഗവും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
ഗോവിന്ദമൂല ഉന്നതിയില്‍ പുതുതായി 14 പേരുടെ വോട്ടുകള്‍ ചേര്‍ക്കുകയും 10 കാര്‍ഡുകള്‍ പുതുക്കുകയും ചെയ്തു. ഉപ്പിടിക്കുന്നില്‍ 16 പുതിയ കാര്‍ഡുകള്‍ ചേര്‍ത്തപ്പോള്‍ 11 കാര്‍ഡുകള്‍ നവീകരിച്ചു. പൊന്‍കുഴി ഉന്നതിയില്‍ 21 വോട്ടുകള്‍ പുതുതായി ചേര്‍ക്കുകയും 16 കാര്‍ഡുകള്‍ നവീകരിക്കുകയും ചെയ്തു.പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഉഷാകുമാരി, ഹാരിസ് നെന്മേനി എന്നിവര്‍ നേതൃത്വം നല്‍കി. പൊന്‍കുഴി ഉന്നതിയില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ അഡീഷനല്‍ സിഇഒ സി ഷര്‍മിളയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു വിലയിരുത്തി.
വരും ദിവസങ്ങളില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ മാനന്തവാടി നിയമസഭ മണ്ഡലം ഉള്‍പ്പെടെ മുഴുവന്‍ ഭാഗങ്ങളിലും തുടരും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *