July 27, 2026

ഹയര്‍ സെക്കന്ററി പ്രവേശനം: ഹെല്‍പ്പ് ഡസ്‌ക്കുമായി മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്

0
xzj
By ന്യൂസ് വയനാട് ബ്യൂറോ

 

മൂപ്പൈനാട് ഗ്രാമപഞ്ചായത്തും ജിഎച്ച്എസ്എസ് വടുവന്‍ചാലും സംയുക്തമായി ഹയര്‍ സെക്കന്ററി ഏകജാലക പ്രവേശനത്തിനുള്ള ഹെല്‍പ്പ് ഡസ്‌ക്ക് ആരംഭിച്ചു. പത്താം ക്ലാസ് പാസായ എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിഎച്ച്എസ്എസ് വട്ടുവന്‍ചാല്‍ എന്‍എസ്എസ് യൂണിറ്റ്, കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് സെല്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഉണ്ണികൃഷ്ണന്‍ ഹെല്‍പ്പ് ഡസ്‌ക്ക് ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സാലിം, മെമ്പര്‍മാരായ അജിത, യശോധ, ശശിധരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ വി മനോജ്, കരിയര്‍ കോ-ഓര്‍ഡിനേറ്റര്‍ വി പി സുഭാഷ്, മുന്‍ പ്രസിഡന്റ് ആര്‍ യമുന, യു ബാലന്‍, മനോജ്കുമാര്‍, എന്‍എസ്എസ് വോളന്റിയര്‍മാരായ പി ബി അവന്തിക, ആനി ജോഷി, ആന്‍മരിയ, ജോയല്‍ ജോയി എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *