July 29, 2026

പരിസ്ഥിതി സന്ദേശ റാലി സംഘടിപ്പിച്ചു

0
df
By ന്യൂസ് വയനാട് ബ്യൂറോ

 

ലോക പരിസ്ഥിതി ദിനം ജൂണ്‍ 5 മുന്നൊരുക്കത്തിന്റെ ഭാഗമായി ബത്തേരി കോടതി ജംഗ്ഷന്‍ മുതല്‍ സെന്റ്‌മേരിസ് കോളേജ് വരെ പരിസ്ഥിതി സന്ദേശ റാലി സംഘടിപ്പിച്ചു.സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, വയനാട് 5 കേരള ബറ്റാലിയന്‍ എന്‍സിസി വയനാട് സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്.ആര്‍ കീര്‍ത്തി ഐഎഫ്എസ് ,കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജിയന്‍ കോഴിക്കോട്, കേണല്‍ മുകുന്ദ് ഗുരുരാജ് കമാന്‍ഡിങ് ഓഫീസര്‍ 5 ബറ്റാലിയന്‍ എന്‍സിസി വയനാട് എന്നിവര്‍ സംയുക്തമായി സന്ദേശ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.

സ്വാഗതം എം ടി ഹരിലാല്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സോഷ്യല്‍ ഫോറസ്ട്രി വയനാടും, അജിത്ത് കെ രാമന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സൗത്ത് വയനാട് , ഡോക്ടര്‍ പ്രമോദ് കെ ,ക്യാപ്റ്റന്‍ സെന്റ്‌മേരിസ് കോളേജ് സുല്‍ബത്തേരി, എം. ഗുവീന്ദ്ര പാണ്ഡ്യന്‍, നേവ് സുബൈദര്‍ 5കെബിഎന്‍ എന്‍സിസി,ജോണ്‍ മത്തായി നൂറ് നാള്‍ റസിഡന്‍ഷ്യല്‍ മാനേജര്‍ സെന്റ്‌മേരിസ് കോളേജ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു,പി സുനില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് കല്‍പ്പറ്റ നന്ദി രേഖപ്പെടുത്തി.500 എന്‍സിസി കേഡറ്റുകളും, വനം വകുപ്പ് ജീവനക്കാരും പങ്കെടുത്തു,പ്രസ്തുത പരിപാടിയില്‍ പോലീസ്,ആരോഗ്യ വകുപ്പുകളുടെ സേവനം സുസ്ത്യാര്‍ഹമായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *