മിന്നല്‍ പരിശോധന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
തൊണ്ടര്‍നാട് പഞ്ചായത്തിലെ വി വണ്‍ വെജിറ്റബിള്‍ & ഫ്രൂട്സ് മക്കിയാട്,ചോമ്പാല്‍ ഫ്രഷ് ഫിഷ് മരച്ചുവട് എന്നീ സ്ഥാപനങ്ങളില്‍ നിന്നും മിന്നല്‍ പരിശോധന നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതിന് പിഴ ഈടാക്കി.ജില്ലാ എന്‍ഫോഴ്സ്‌മെന്റ്‌റ് സ്‌ക്വാഡ് 20000 രൂപയാണ് പിഴയായി ഈടാക്കിയത്.ജില്ലാ എന്‍ഫോഴ്സ്‌മെന്റ്‌റ് സ്‌ക്വാഡ് ലീഡര്‍ ടി.കെ.സുരേഷ്,സ്‌ക്വാഡ് അംഗം ലീബ എം.ബി, ദേവേന്തു എം,തൊണ്ടര്‍നാട് പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അക്ഷര ജ്യോതി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.





Leave a Reply