July 27, 2026

മഴക്കാല രോഗ മുന്നൊരുക്കങ്ങൾ :ക്യാമ്പയിൻ സംഘടിപ്പിച്ചു

0
IMG_20250520_195004
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി:വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കോളിയാടി മലങ്കര കുറുമ ഊരിൽ മഴക്കാല രോഗ മുന്നൊരുക്കങ്ങൾ ക്യാമ്പയിൻ സംഘടിപ്പിച്ചു. മഴക്കാല പൂർവ്വ ശുചീകരണം, മഴക്കാല രോഗങ്ങൾ, ആയുഷ് പ്രതിരോധം, കൊതുക് നിവാരണം, ആയുഷ് ധൂപനം, ഭക്ഷണ രീതികൾ, പഥ്യ ക്രമങ്ങൾ തുടങ്ങിയവയെ കുറിച്ച് ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു.മെഡിക്കൽ ക്യാമ്പും, പകർച്ചപ്പനി പ്രതിരോധ നിലവേമ്പ് കുടിനീർ മരുന്ന് വിതരണവും സംഘടിപ്പിച്ചു.ആശ വർക്കർ ഉഷ നന്ദിയും പറഞ്ഞു . ട്രൈബൽ പ്രൊമോട്ടർ സൗമ്യ ,ട്രൈബൽ മെഡിക്കൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *