May 25, 2026
IMG_20250520_195411
By ന്യൂസ് വയനാട് ബ്യൂറോ

വനിതാ ലീഗ് വയനാട് ജില്ലാ കമ്മിറ്റി ജയന്തി രാജന് സ്വീകരണം നൽകി

 

 

 

കൽപ്പറ്റ: നാഷണൽ മുസ്ലിം ലീഗ് അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജയന്തി രാജന് വയനാട് ജില്ലാ വനിതാ ലീഗ് കമ്മിറ്റി സ്വീകരണം നൽകി.

 

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കെ.കെ.സി. മൈമൂന സ്വാഗതം ആശംസിച്ചു.

 

സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡന്റ് റസീന അബ്ദുൾ ഖാദർ, ജില്ലാ വനിതാ ലീഗ് ഭാരവാഹികളായ കുഞ്ഞായിഷ കെ., സൗജത്ത് ഉസ്മാൻ, ആമിന അവറാൻ, അസ്മ കെ.കെ., നസീറ ഇസ്മായിൽ, ബീന അബൂബക്കർ എന്നിവർ സംസാരിച്ചു.

 

ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ഷിഫാനത്ത് ബത്തേരി, ഷഹർബൻ സൈതലവി, ഷെറീന അബ്ദുള്ള, ജമീല സി.എസ്., ജമീല ശറഫുദ്ധീൻ, ഫൗസിയ ബഷീർ, ഹാജറ അഷ്റഫ്, ബാൽകീസ് ബത്തേരി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ജില്ലാ വനിതാ ലീഗ് ട്രഷറർ ബാനു പുളിക്കൽ നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news