യങ് ആര്ടിസ്റ്റ് സ്‌കോളോര്‍ഷിപ് കലാമണ്ഡലം സഞ്ജുവിന്
കല്‍പ്പറ്റ :കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ (സിസിആര്‍ടി) യങ് ആര്ടിസ്റ്റ് സ്‌കോളോര്‍ഷിപ് കല്‍പ്പറ്റ സ്വദേശി കലാമണ്ഡലം സഞ്ജുവിന്.കൂടിയാട്ടം മിഴാവ് വിഭാഗത്തിലാണ് സ്‌കോളോര്‍ഷിപ്പ് ലഭിച്ചത്.
കലാമണ്ഡലം അബിജോഷിന്റെ ശിക്ഷണത്തിലാണ് ഗവേഷണം നടത്തുക. കേരളകലാമണ്ഡലത്തില്‍ നിന്നും മിഴാവില്‍ ഹയര്‍സ്റ്റഡി പഠനം പൂര്‍ത്തിയാക്കി.കാലടി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും പൂര്‍ത്തീകരിച്ചു.കല്‍പ്പറ്റ തെക്കുംതറ സുഷാ നിവാസില്‍ സുരേഷ്
ദീപകുമാരി എന്നിവരുടെ മകനാണ് സഞ്ജു.





Leave a Reply