May 6, 2026

നിമോണിയ ബാധിച്ച് യുവ വൈദികന്‍ മരിച്ചു

0
നിമോണിയ ബാധിച്ച് യുവ വൈദികന്‍ മരിച്ചു
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരിന്ന മാനന്തവാടി രൂപതാംഗമായ യുവവൈദികന്‍ അന്തരിച്ചു. ഫാ. വര്‍ഗീസ് (അനൂപ് വര്‍ഗീസ്), കൊല്ലംകുന്നേലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 37 വയസ്സായിരിന്നു പ്രായം. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടായിരിന്നതിനാല്‍ ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാക്കിയിരിന്നു.

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായി അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയിരിന്നുവെന്നും പിന്നീട് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരിന്നുവെന്നും രൂപതാവൃത്തങ്ങള്‍ അറിയിച്ചു.
കുന്നലാടി ഫാത്തിമ മാതാ ഇടവകാംഗമായ ഫാ. അനൂപ് 1988 ജൂലൈ 9നാണ് ജനിച്ചത്. 2015 ഡിസംബര്‍ 29നു തിരുപ്പട്ടം സ്വീകരിച്ചു. പയ്യമ്പള്ളി, തരിയോട്, ബോയ്‌സ് ടൌണ്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ സഹവികാരിയായും ബൊസ്പര, കല്ലുമുക്ക് എന്നീ ഇടവകകളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2022-ല്‍ നീലഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ അസിസ്റ്റന്റ് ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.

ആറാട്ടുപാറ ഇടവകയുടെ ഉത്തരവാദിത്വവും നീലഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ഡയറക്ടര്‍ സ്ഥാനവും പുതുതായി ഭരമേല്‍പ്പിക്കപ്പെട്ടിരിക്കേയാണ് ആകസ്മിക വിയോഗം.സംസകാരം നാളെ വ്യാഴാഴ്ച ഉച്ചയ്ക്ക് 2നു ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ആരംഭിക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *