അറവുമാലിന്യം പുഴയരികില്‍ തള്ളി സാമൂഹ്യ വിരുദ്ധര്‍
പാണ്ടിക്കടവ്: ജനവാസ മേഖലയില്‍ പുഴയോട് തൊട്ടുചേര്‍ന്നുള്ള ഭാഗത്താണ് സാമൂഹ്യ വിരുദ്ധര്‍ ജഢം തള്ളിയത്. അറവ് മാലിന്യമാണിതെന്നാണ് പ്രാഥമിക വിവരം. എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് ചാമാടി പൊയില്‍ പുഴയരികിലാണ് കിടാവിന്റെ ജഢം കണ്ടെത്തിയത്.ഇതിന് മുന്‍പും പല തവണ ഇത്തരത്തില്‍ അറവ് മാലിന്യം പുഴ തീരത്ത് ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും ഗര്‍ഭസ്ഥാവസ്തയില്‍ പുറത്തെടുത്ത ഒരു കിടാവിന്റെ ജഢം മുഴുവനായി കൊണ്ട് തള്ളുന്നത് ആദ്യമായിട്ടാണെന്ന് നാട്ടുകാര്‍ പറഞ്ഞു.സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വിഭാഗത്തിനും, പോലീസിനും പരാതി നല്‍കിയതായി വാര്‍ഡ് മെമ്പര്‍ വിനോദ് തോട്ടത്തില്‍ പറഞ്ഞു.
ധാരാളം ആളുകള്‍ തുണിയലക്കാനും, കുളിക്കാനും മറ്റുമായെത്തുന്ന പ്രദേശമാണിവിടം. ഇത്തരത്തില്‍ മാലിന്യം തള്ളുന്നതിനാല്‍ അതീവ ദുര്‍ഗന്ധം ഉളവാകുന്നതോടൊപ്പം ജലസ്രോതസ് മലിനപ്പെടുകയും ചെയ്യുന്നുണ്ട്. കൂടാതെ ഈ മേഖലയില്‍ തെരുവ് നായകള്‍ പെരുകുന്നതിനും ഇതിടയാക്കുന്നുണ്ട്.





Leave a Reply