June 19, 2026

ഗവേഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച പരിപാടി 23 ന്

0
By ന്യൂസ് വയനാട് ബ്യൂറോ

 

ഐഎച്ച്ആർഡി ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റികൾ, കോളേജുകൾ അടക്കമുള്ള അക്കാദമിക സ്ഥാപനങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടി മെയ് 23 രാവിലെ 10 മണിക്ക് തിരുവനന്തപുരം ഐഎച്ച്ആർഡി മോഡൽ ഫിനിഷിങ് സ്കൂളിൽ സംഘടിപ്പിക്കുന്നു. നിർമ്മിതി ബുദ്ധിയുടെ കാലഘട്ടത്തിൽ നിരന്തര മാറ്റങ്ങൾക്ക് വിധേയമാകുന്ന എൻജിനീയറിങ് സാങ്കേതികവിദ്യയുടെ ഗവേഷണ തൊഴിൽ സാധ്യതകൾ ആണ് ചർച്ച ചെയ്യുക. ജപ്പാനിലെ കാവാസാക്കിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധനും ഗവേഷകനുമായ ഡോ. അകിഹിക്കോ (കെൻ) സുഗിയാമ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ http://shorturl.at/PfSDc സന്ദർശിക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *