വൈത്തിരിയുടെ ലോഗോ പ്രകാശനം ചെയ്തു
വൈത്തിരി: ലോക ടൂറിസം ഭൂപടത്തിൽ വൈത്തിരിയുടെ ചിത്രം എന്നും ജനമനസ്സുകളിൽ തങ്ങിനിൽക്കുന്നതിന് വേണ്ടി വൈത്തിരിയുടെ പ്രകൃതി ഭംഗിയെ ആസ്പദമാക്കി തയ്യാറാക്കിയ ലോഗോ ഇന്ന് വൈത്തിരി ഫെസ്റ്റ് നഗരിയിൽ നടന്ന ചടങ്ങിൽ വെച്ച്
ടി.സിദ്ദീഖ് എം എൽ എ പ്രകാശനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം വി വിജേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഉഷ ജ്യോതിദാസ്, എൻ.ഒ ദേവസ്യ, കെ.കെ തോമസ്, ജിനിഷ രാകേഷ്, സെക്രട്ടറി സജീഷ് കെ എസ് എന്നിവർ സംബന്ധിച്ചു.





Leave a Reply