June 19, 2026

ലീഗ് ഫോര്‍ എന്‍വിയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ അങ്കണ മാവിന്‍തൈ പദ്ധതിക്ക് തുടക്കം

0
km
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എല്‍.ഇ.പിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതുജന സഹകരണത്തോടെ 1000 മല്ലിക മാവിന്‍തൈ വയനാട്ടില്‍ നട്ടുപിടിപ്പിക്കും. ജൂണ്‍ 5 പരിസ്ഥിതിദിനത്തിന് മുമ്പായി നടീല്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കും. കൂളിവയല്‍ സൈനില്‍ വച്ച് നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ഭാരതീയാര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഉൃ റാഷിദ് ഗസ്സാലി പ്രസീത ടീച്ചര്‍ക്ക് മാവിന്‍തൈ നല്‍കി നിര്‍വഹിച്ചു.പരിചരണത്തിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അനുബന്ധ സഹായങ്ങളും എല്‍.ഇ.പി നല്‍കും.

കൃത്യമായി പരിചരണം നടത്തുന്ന കുടുംബങ്ങള്‍ക്ക് അടുത്ത വര്‍ഷത്തെ പരി പരിസ്ഥിതി ദിനത്തില്‍ പ്രശസ്തി പത്രം നല്‍കും.വയനാട് ജില്ല പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ അച്ചാരത്ത് അധ്യക്ഷനായി. സെക്രട്ടറി വി. ഹുസൈന്‍ സ്വാഗതം പറഞ്ഞു. അബ്ദുള്ള ദാരിമി, മായന്‍ മുതിര,കെ.എ റഫീഖ്, പി.സലീം മുട്ടില്‍, പി. നൗഫല്‍, ടി.സുബൈര്‍ ചെറ്റപ്പാലം, റംല വെള്ളമുണ്ട പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *