May 5, 2026

പഠിച്ചു വളരുന്നവര്‍ നാടിനെ സേവിക്കുന്നവരാവണം: ആറളംതങ്ങള്‍

0
fg
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പഠിച്ചു വളരുന്ന വിദ്യാര്‍ഥികള്‍ സ്വന്തം നേട്ടങ്ങള്‍ കൈവരിക്കുന്നതോടൊപ്പം നാടിന്റെയും സമൂഹത്തിന്റെയും സേവകരായി തീരണമെന്ന് സയ്യിദ് ചെറിയ കോയ തങ്ങള്‍ ( ആറളം തങ്ങള്‍) പറഞ്ഞു.2025 -26 വര്‍ഷത്തേക്കുള്ള +1 കൊമേഴ്‌സ് ബാച്ചിന്റെ ഉദ്ഘാടനം പനമരം ബദ്‌റുല്‍ഹുദാ അക്കാദമിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. ഉസ്മാന്‍ മൗലവി അധ്യക്ഷനായി.റഷീദുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി , തൗഫല്‍ അഹ്‌സനി , ഹാഫിള് താജുദ്ദീന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പഠനങ്ങള്‍ നല്‍കുന്നതോടൊപ്പം നാടിനൊപ്പം ചേര്‍ന്നുകൊണ്ട് തുല്യതയില്ലാത്ത സേവനങ്ങളാണ് ബദ്‌റുല്‍ഹുദാ അക്കാദമിയും അതിന്റെ സാരഥികളും വയനാട്ടില്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും ആറളം തങ്ങള്‍ പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *