ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്: എഐഐഎസ് സോഫ്റ്റ് വെയര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം*
വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്
എഐഐഎസ് സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നു. ഇതിനായി ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിലെ മുഴുവന്‍ തൊഴിലാളികളും അംഗത്വ വിവരങ്ങള്‍ എഐഐഎസ് സോഫ്റ്റ് വെയര്‍ വഴി ജൂണ്‍ 15 നകം അക്ഷയ കേന്ദ്രം മുഖേന നല്‍കണം. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ പാസ്ബുക്ക്), 26 (എ) കാര്‍ഡ് പകര്‍പ്പ്, വയസ്സ് തെളിയിക്കുന്ന എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് / മുന്‍സിപ്പാലിറ്റിയില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍, ബാങ്ക് പാസ്ബുക്ക്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അക്ഷയ കേന്ദ്രത്തില്‍ നിന്നും വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഫോണ്‍- 04936 204344





Leave a Reply