കുറിച്യര്‍മലയിലെ വെള്ളക്കെട്ട് തുറന്നുവിട്ടു
പൊഴുതന: 2018ല്‍ ഉരുള്‍പൊട്ടലുണ്ടായ കുറിച്യര്‍മല പ്രദേശത്തിന് മുകളിലുള്ള വെള്ളക്കെട്ട് വനം വകുപ്പിന്റെ നേതൃത്വത്തില്‍ തുറന്നു വിട്ടു.വലിയ കുളത്തിനു സമാനമായ രീതിയിലാണ് വെള്ളം കെട്ടി നിന്നിരുന്നത്. മഴ ശക്തി പ്രാപിച്ചതോടെ വെള്ളക്കെട്ട് നിറഞ്ഞൊഴുകി മണ്ണിടിച്ചില്‍ പോലുള്ളവ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് ചാലു കീറി വെള്ളം മറ്റൊരു ഭാഗത്തേക്ക് തുറന്നു വിട്ടത്. മുന്‍വര്‍ഷങ്ങളിലും ഇതേരീതിയില്‍ വെള്ളം തുറന്നുവിട്ടിരുന്നു.ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജിയോളജിസ്റ്റ് ഷെല്‍ജു വിന്റെ നേത്രത്തിലുള്ള സംഘം പരിശോധിച്ചു.
കല്‍പ്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഹാഷിഫിന്റെ നേതൃത്വത്തില്‍, എസ് എഫ് ഒ എന്‍ ആര്‍ കേളു, ബി എഫ് ഒ മാരായ ടി പി മിനു, കെ അനില്‍ കുമാര്‍, ശ്യാം കുമാര്‍ സി സി, സാജന്‍ എം, സുഭാഷ് എം, നാട്ടുകാരായ ആരിഫ് സെറ്റുകുന്ന്, അബൂബക്കര്‍ 6 മൈല്‍ എന്നിവര്‍ കനത്ത മഴയും, വന്യജീവികളെയും വക വെക്കാതെ ഒരു ദിവസമെടുത്താണ് വെള്ളം തുറന്നു വിട്ടത്.





Leave a Reply