പഴശ്ശി നഗര്‍ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നാളെ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പഴശ്ശി നഗര്‍ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30 ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി
ഓ.ആര്‍ കേളു നിര്‍വ്വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വര്‍ത്താ സമ്മേളനത്തില്‍ ബ്‌ളോക്ക് പ്രസി: ജസ്റ്റിന്‍ ബേബി സ്വാഗത സംഘം ചെയര്‍മാന്‍ പി. കാദര്‍ കണ്‍വീനര്‍ പി. വാണിദാസ്, കെ എം ഷിനോജ് എന്നിവര്‍ പങ്കെടുത്തു.
പഴശ്ശിനഗര്‍, അമ്പലവയല്‍ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ഒത്തു ചേരാന്‍ ഒരു പൊതു ഇടം ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കുവാന്‍ വേണ്ടിയാണ് പ്രദേശത്ത് ലിറാര്‍ വടകര സൗജന്യമായി നല്‍കിയ 4 സെന്റ് സ്ഥലത്താണ് സാംസ്‌കാരിക നിലയത്തിനായി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.ചടങ്ങില്‍ ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും തുടര്‍ന്ന് കലാസന്ധ്യയും ഉണ്ടാകും.





Leave a Reply