May 25, 2026

കാലവര്‍ഷത്തില്‍ ഒറ്റപ്പെട്ട കുളക്കിമൊട്ടം ഉന്നതി എംഎല്‍എ സന്ദര്‍ശിച്ചു

0
FSDF
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കുളക്കിമൊട്ടം ഉന്നതിയിലേക്കുള്ള റോഡ്, പാലം എന്നിവ തകര്‍ന്നതിനെ തുടര്‍ന്ന്
തോട് വഴിമാറി ഒഴുകിയതിനാല്‍ റോഡ് രണ്ടായി പിളര്‍ന്ന് ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഇരുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഉന്നതിയാണ് കുളക്കിമൊട്ടം.കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. സിദ്ധിഖ് സ്ഥലം സന്ദര്‍ശിച്ചു. ഐ.റ്റി.ഡി.പി ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാ ഭരണകൂടം ഉള്‍പ്പെടെ ഉള്ളവര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.

ഇവരുടെടെ ഏക ആശ്രയമായിരുന്ന പാലം ഈ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ തകരുകയും, തോട് വഴിമാറി ഒഴുകിയതിനാല്‍ റോഡ് രണ്ടായി പിളര്‍ന്ന് ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇവര്‍ക്കായി ഒരു മരപ്പാലം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ റോഡ് ഇടിഞ്ഞതു കൊണ്ട് പുഴ ഗതി മാറി ഒഴുകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അത് റോഡിന്റെ കൂടുതല്‍ ഭാഗം ഇടിഞ്ഞു പോകുന്നതിന് ഇടയാക്കിയിരിക്കുകയാ ണ്. ഈ സാഹചര്യം തുടര്‍ന്നാല്‍ ഈ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥയാണുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news