June 18, 2026

ഖാദി ഗ്രാമസൗഭാഗ്യ പ്രവര്‍ത്തനമാരംഭിച്ചു

0
hj
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ടൗണില്‍ ഖാദി ഗ്രാമസൗഭാഗ്യ പ്രവര്‍ത്തനമാരംഭിച്ചു. ഖാദി പഴയതല്ലെന്നും ഉപഭോക്താക്കള്‍ക്ക് സ്വീകാര്യത ഉറപ്പാക്കി ഖാദി ഉത്പന്നങ്ങള്‍ നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഗ്രാമസൗഭാഗ്യ ഷോറൂം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു. എരുമത്തെരുവ് കാഞ്ചികാമാക്ഷി ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തനമാരംഭിച്ച ഗ്രാമസൗഭാഗ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഖാദി വസ്ത്രങ്ങളുടെ ആദ്യവില്‍പന മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്നവല്ലിക്ക് നല്‍കി നിര്‍വഹിച്ചു.

ഷോറൂമില്‍ റെഡി മെയ്ഡ് വസ്ത്രങ്ങള്‍, ഡോക്ടര്‍മാര്‍, നഴ്സമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ധരിക്കുന്ന കോട്ടുകള്‍, വക്കീല്‍ കോട്ടുകള്‍ എല്ലാം ലഭിക്കും. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശത്തോടെ ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍ക്കും പ്രത്യേകം സൗകര്യം ഒരുക്കിയാണ് ഷോറും ആരംഭിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ഖാദി ബോര്‍ഡ് മെമ്പര്‍ കെ.കെ ശിവരാമന്‍, മാര്‍ക്കറ്റിങ് ഡയറക്ടര്‍ സുധാകരന്‍, മാര്‍ക്കറ്റിങ് ഓഫീസര്‍ ടി ബൈജു, പ്രൊജക്ട് ഓഫീസര്‍ എം ആയിഷ, ഷൈജ, ഉദ്യോഗസ്ഥര്‍, രാഷ്രീയ പാര്‍ട്ടി പ്രധിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *