മാനിനെ വേട്ടയാടി കറിവെച്ച കേസില്‍ നാല് പേരെ പിടികൂടി
ബത്തേരി:വയനാട് വന്യജീവിസങ്കേതത്തില്‍ മാനിനെ വേട്ടയാടി കറിവെച്ച കേസില്‍ നാല് പേരെ വനംവകുപ്പ് പിടികൂടി. നൂല്‍പ്പുഴ മുക്കുത്തികുന്ന് പുളിക്കചാലില്‍ പി.എസ്. സുനില്‍ (59), തടത്തില്‍ചാലില്‍ റ്റി.എസ്. സന്തോഷ് (56), പുത്തൂര്‍കൊല്ലി പി.കെ. രാധാകൃഷ്ണന്‍ (48), വാളംവയല്‍ ബി.എം. ശിവരാമന്‍ (62) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.സുനിലിന്റെ വീട്ടില്‍ മാനിറച്ചി കറിവെക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെയാണ് നാല് പേരും പിടിയിലായത്.
ഇവിടെ നിന്ന് പാചകം ചെയ്ത ഇറച്ചിയും ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയും വേട്ടയാടാന്‍ ഉപയോഗിച്ച ആയുധങ്ങളും വനംവകുപ്പ് കണ്ടെടുത്തു.നായ്ക്കള്‍ ഓടിച്ചതിനെ തുടര്‍ന്ന് ചെറിയ പരിക്കുകളോടെ പ്രദേശത്ത് തങ്ങിയ മാനിനെ പിടികൂടിയ ഈ സംഘം കൊന്ന് ഇറച്ചിയാക്കി കറിവെക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.





Leave a Reply