ഏഷ്യാ കപ്പ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ താരങ്ങള്‍ യാത്രാ ചിലവിനായി പ്രയാസത്തില്‍
കല്‍പ്പറ്റ: ഏഷ്യാ കപ്പ് വുമണ്‍സ് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി രണ്ട് മലയാളികള്‍.മലപ്പുറം താനൂര്‍ സ്വദേശിനി പി. അഞ്ജലി കല്‍പ്പറ്റ മണിയങ്കോട് സ്വദേശിനി എം.എസ്. ശ്രുതി എന്നിവരാണ് ചൈനയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത്.ജൂലൈ 11 മുതല്‍ 20 വരെയാണ് മത്സരം.
ഇരുവരും വയനാട് ടീമിന് വേണ്ടി കളിച്ച് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മുന്ന് തവണകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്യാമ്പുകളില്‍ സെലക്ഷന്‍ നേടുകയും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയും ചെയ്തു.
അഞ്ജലി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എം.എം. ഫിലോസഫിക്കും ശ്രുതി ഫറൂഖ് കോളേജില്‍ എം.എ. ഹിസ്റ്ററി വിദ്യാര്‍ വിദ്യാര്‍ത്ഥിനിയുമാണ്. സ്‌കൂള്‍ തലം വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ട്. ഏഷ്യാ കപ്പ് മത്സരം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യാത്രാചിലവ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി സാമ്പത്തികമായി ഇരുവരും ബുദ്ധിമുട്ടുകയാണ് . ഇരുവര്‍ക്കും കൂടി 3.40 ലക്ഷം രൂപ ഇന്ത്യന്‍ സോഫ്റ്റ് ബോള്‍ അസോസിയേഷനില്‍ അടക്കേണ്ടതുണ്ട്.നിലവില്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കാത്തതിനാല്‍ വലിയൊരു അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് അഞ്ജലിയും ശ്രുതിയും.
മണിയങ്കോട് മുണ്ടേരി പൊയില്‍ ശ്രീധരന്റെയും സരസ്വതിയുടെയും രണ്ടാമത്തെ മകളാണ് ശ്രുതി. മലപ്പുറം താനൂര്‍ മനക്കല്‍ ഷീജയുടെ ഏക മകളാണ്മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജൂണ്‍ മൂന്നിന് ഇന്ത്യന്‍ ടീമിന്റെ പരിശീലനം തുടങ്ങും.





Leave a Reply