May 25, 2026

ആന്റി മൈക്രോബയൽ റെസിസ്റ്റൻസ്: പൊതുജന അവബോധം വർദ്ധിപ്പിക്കണമെന്ന് എ.കെ.സി.ഡി.എ

0
IMG_20250531_201024
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ആന്റി മൈക്രോബയൽ റെസിസ്റ്റൻസിനെക്കുറിച്ച് (AMR) പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് കൂടുതൽ ഫലപ്രദമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരി വ്യാപാര ഭവൻ ഹാളിൽ നടന്ന എ.കെ.സി.ഡി.എയുടെ 30-ാമത് വയനാട് ജില്ലാ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഇത് സംബന്ധിച്ച പ്രമേയം അംഗീകരിച്ചു.

ജില്ലാ പ്രസിഡന്റ് സി.പി. ജോയിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് എ.എൻ. മോഹൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഉന്നത വിദ്യാഭ്യാസത്തിന് അർഹരായവരെയും ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു.

2025-2028 വർഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുത്തു. സി.പി. ജോയിക്കുട്ടിയെ ജില്ലാ പ്രസിഡന്റായും എ.കെ. രാമകൃഷ്ണനെ സെക്രട്ടറിയായും പി. ജമാലുദ്ദീനെ ട്രഷററായും തിരഞ്ഞെടുത്തു. എ.എൽ. ജയരാജ്, എ. അൻവർ, വിനയ് വി.ബി, എ. അരവിന്ദാക്ഷൻ, ഹാഫിസ് സി, ഷാജു പി. ജെ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *