റോഡ് ഇടിച്ചല് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍
വെണ്ണിയോട്,ഊട്ടുപാറ,ചെന്നലോട് റോഡ് കോട്ടത്തറ ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം പുഴയോരം ഇടിഞ്ഞത് മൂലം പ്രദേശം ആശങ്കയിലായിട്ട് ഒരു വര്‍ഷം പിന്നിട്ടു.കഴിഞ്ഞ കാലവര്‍ഷാരംഭത്തിലാണ് റോഡ് ഇടിഞ്ഞത്.ഇത് മൂലം വെണ്ണിയോട് വലിയപുഴ ഗതി മാറി ഒഴുകാനും പ്രദേശത്ത് വ്യാപകമായ നാശ നഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.ഹോമിയോ ഡിസ്പന്‍സറി, ജലനിധിയുടെ പമ്പ് സെറ്റ്, കോട്ടത്തറ ഹയര്‍ സെക്കണ്ടറി സ്കൂളിലെക്കുള്ള റോഡ്, നിരവധി വീടുകള്‍ തുടങ്ങിയവ അപകട ഭീഷണിയിലാണ്.പ്രദേശത്തുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായതും യാത്രാ പ്രശ്നം അതിരൂക്ഷമാകുന്നതുമായ ഈ പ്രശ്നം പരിഹരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് വെണ്ണിയോട് പൗരസമിതി ആവശ്യപ്പെട്ടു.
കോട്ടത്തറ ഗ്രാമ പഞ്ചായത്തിന്റെ ആസ്ഥാനമായ വെണ്ണിയോട് ടൗണുമായ് നിരവധി ഗ്രാമങ്ങളെയും പട്ടണങ്ങളേയും ബന്ധിപ്പിക്കുന്ന റോഡാണിത്.പത്തോളം സ്കൂള്‍ ബസ്സുകള്‍ ഇതിലെയാണ് കടന്നുപോകുന്നത്.അപകടം പതിയിരിക്കുന്ന വളവുള്ള ഭാഗത്താണ് ഇടിച്ചല് ഉണ്ടായിട്ടുള്ളത്.അപകട സാധ്യത കൂടുതലുള്ള പ്രദേശം കൂടിയാണിത്.പുഴ ഭിത്തികെട്ടാന്‍ നാഷ്ണല്‍ ഹൈവേ അതോറിറ്റി ഫണ്ട് വകയിരുത്തുകയും ടെണ്ടര്‍ ആവുകയും ചെയ്തതാണ്.
ആവശ്യമായ മെറ്റിരിയലുകള്‍ കരാറുകാര്‍ ഇറക്കിയിരുന്നു.
അര്‍ദ്ധരാത്രി നാട്ടുകാര്‍ അറിയാതെ അവയെല്ലാം ബന്ധപ്പെട്ടവര്‍ കടത്തി കൊണ്ടുപോവുയാണ് ചെയ്തത്.
ഇക്കാര്യം അധികൃതരുമായി സംസാരിക്കാനും തുടര്‍ന്ന് ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുവാനും യോഗം തീരുമനിച്ചു.
പൗരസമിതി ചെയര്മാന് ഷാജു കുഴിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.
വി.എന്‍ ഉണ്ണികൃഷ്ണന്, ഗഫൂര്‍ വെണ്ണിയോട്, സി.കെ ഇബ്രാഹിം. ഇ.സൂപ്പിക്കുട്ടി. കെ.പി ഷിജു. ടി. മമ്മൂട്ടി മനു മന്‍സൂര്‍,എം. മുസ്തഫ
സംസാരിച്ചു.





Leave a Reply