May 6, 2026

തുരങ്കപാത:വയനാട് കലക്ടറേറ്റ് പടിക്കല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ധര്‍ണ 5ന്

0
site-psd-4
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അഞ്ചിന് വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും.രാവിലെ 11ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ ഉദ്ഘാടനം ചെയ്യും. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വര്‍ഗീസ് വട്ടേക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തും.ദേശീയപാത 766ന്റെ ഭാഗമായ താമരശേരി ചുരത്തില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്കിന് ശ്വാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നതും സമരാവശ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *