May 6, 2026

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി കെ എസ് ആര്‍ ടി സി ജീവനക്കാര്‍

0
site-psd-6
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ ബസില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് രക്ഷകരായി കെ എസ് ആര്‍ ടി സി ബസ് ജീവനക്കാര്‍. വാളാട്, കരിമ്പില്‍, വെള്ളമുണ്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന മാനന്തവാടി ഡിപ്പോയുടെ ആര്‍ എ എ 150 നമ്പര്‍ ബസ് യാത്രക്കിടെയാണ് വെണ്‍മണി സ്വദേശി ചെറുമനാല്‍ മനോജിന് 43 ന് വെച്ച് വിറയല്‍ അനുഭവപ്പെട്ടത്. തലപ്പുഴയില്‍ വച്ച് നെഞ്ചുവേദനയും വിറയിലും ശക്തമാവുകയായിരുന്നു. ബസിലെ മറ്റ് യാത്രക്കാര്‍ കണ്ടക്ടര്‍ ബൈജുവിനെ വിവരമറിയിക്കുകയും ഡ്രൈവറുടെ ശ്രദ്ധയില്‍ പ്പെടുത്തുകയും യാത്രക്കാരുമായി ബസ് നേരെ വയനാട് മെഡിക്കല്‍ കോളജിലേക്ക് പെട്ടെന്ന് തന്നെ എത്തിക്കുകയുമായിരുന്നു.

വെണ്‍മണിയില്‍ വര്‍ക്ക്‌ഷോപ് ജീവനക്കാരാനായ മനോജ് ആര്‍ ടി ഒ ഓഫീസില്‍ പോകുന്നതിനായാണ് 11.25 ന് വാളാട് നിന്നും വരുന്ന ബസില്‍ കയറിയത്. രക്തസമ്മദ്ദം കൂടിയതിനാലാണ് മനോജിന് ശക്തമായ വിറയല്‍ ഉണ്ടായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 16 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇത് ആദ്യത്തെ സംഭവമാണെന്ന് ഡ്രൈവര്‍ വെള്ളമുണ്ട സ്വദേശി ഷറഫുദ്ദീന്‍ പറഞ്ഞു. ജീവനക്കാരുടെയും യാത്രക്കാരുടെയും അവസരോചിതമായ ഇടപ്പെടല്‍ മാതൃകാപരമായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *