പരിസ്ഥിതി സംരക്ഷണം മതപരമായ ചിട്ടയുടെ ഭാഗമാണ് ഉസ്മാന്‍ മൗലവി
പനമരം : പരിസ്ഥിതി സംരക്ഷണവും നമ്മുടെ വീടും പരിസരവും സ്ഥാപനങ്ങളും മാലിന്യമുക്തമാക്കലും മതപരമായ ചിട്ടയുടെ ഭാഗമാണെന്ന് പനമരം ബദ്‌റുല്‍ ഹുദാ അക്കാദമി ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യ അഫ്‌ലിയേറ്റഡ് സ്ഥാപനങ്ങളില്‍ നടത്തുന്ന പരിസ്ഥിതി വാരാചരണം ബദ്‌റുല്‍ ഹുദാ കാമ്പസില്‍ ഫലവൃക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ആരോഗ്യത്തെയും മണ്ണിന്റെ പരിശുദ്ധിയെയും കളങ്കപ്പെടുത്തുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലില്യങ്ങളില്‍ നിന്ന് നാം മുക്തരാവണം ഉസ്മാന്‍ മൗലവി ഉല്‍ബോധിപ്പിച്ചു
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കാമ്പസില്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കും ഫലവൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുകയും ചെയ്യും , അബ്ദുറഷീദ് ഷാമില്‍ ഇര്‍ഫാനി , നൗഫല്‍ അഹ്‌സനി തുടങ്ങിയവരും സംസാരിച്ചു.





Leave a Reply