June 18, 2026

വയനാട് ബൈപാസ് ചിപ്പിലിത്തോട് – മരുതിലാവ് തളിപ്പുഴ യാഥാര്‍ഥ്യമാക്കുന്നതിന് അനാസ്ഥ അവസാനിപ്പിക്കണം

0
site-psd-16
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമായ നിര്‍ദിഷ്ട വയനാട് ബൈപാസ് ചിപ്പിലിത്തോട് – മരുതിലാവ് തളിപ്പുഴ യാഥാര്‍ഥ്യമാക്കുന്നതില്‍ സര്‍ക്കാരും ജനപ്രതികളും കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കാലവര്‍ഷം തുടങ്ങിയതോടെ മരങ്ങള്‍ കടപുഴകിയും പാറക്കെട്ടുകള്‍ അടര്‍ന്ന് വീണും ഗതാഗത കുരുക്ക് അതി രൂക്ഷമായിരിക്കുകയാണ്. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനിയോഗം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ഹുസൈന്‍കുട്ടി അധ്യക്ഷനായി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചരക്ക് നീക്കം നടക്കുകയും വാഹന തിരക്ക് അനുഭപ്പെടും കയും ചെയ്യുന്ന കോഴിക്കോട് – കൊല്ല ഗല്‍ ദേശീയപാതയില്‍ പെട്ട ചുരത്തിലെ കുരുക്ക് അഴിക്കാന്‍ ബൈപാസ് യാഥാര്‍ഥ്യമാക്കുക മാത്രമാണ് പരിഹാരം.

ചുരത്തിന്റെ ടൂറി പ്രാധാന്യവും സന്ദര്‍ശക പ്രവാഹവും ബൈപാസിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.വയനാട് ബൈപാസ് എത്രയും വേഗം യഥാര്‍ഥ്യമാക്കണമന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരം സുല്‍ത്താന്‍ ബത്തേരി മുതല്‍
കോഴിക്കോട് വരെ ദേശീയ പാതയിലൂടെ പ്രക്ഷോഭ യാത്രയും ജനകീയ ഒപ്പ് ശേഖരണവും നടത്താന്‍ യോഗം തീരുമാനിച്ചു.ജനറല്‍ കണ്‍വീനര്‍
ടി.ആര്‍.ഒ.കുട്ടന്‍, ഭാരവാഹികളായ റസാഖ് കല്‍പറ്റ ,വി.കെ. മൊയ്തു മുട്ടായി, അലി ബ്രാന്‍ മാനന്തവാടി, സൈതലവി തളിപ്പുഴ, വി.പി. രത്‌ന രാജ്, സി.എം. അഹമ്മദ്, കെ.ഐ. വര്‍ഗീസ്, പൂലാടന്‍ അഷ്‌റഫ്, അബ്ദുല്‍ സലാം അടിവാരം എന്നിവര്‍ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *