കാലാവര്‍ഷാകെടുതിയും വന്യമൃഗശല്യം; കര്‍ഷകര്‍ക്ക് ധനസഹായം നല്‍കണം കേരള കോണ്‍ഗ്രസ്
കല്‍പ്പറ്റ:നേരത്തെ എത്തിയ രൂക്ഷമായ മഴയും ,അതിരുക്ഷമായ വന്യജീവി ശല്യവും കാരണം കൃഷിയും വളര്‍ത്തു മൃഗങ്ങളും നഷ്ടപ്പെട്ട എല്ലാ കര്‍ഷകര്‍ക്കും ന്യായമായ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് എം ജി ടി ഹാളില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ ആവശ്യപ്പെട്ടു.രാജന്‍ മേപ്പാടി അദ്ധ്യക്ഷനായി. പാര്‍ട്ടി ജില്ലാ പ്രിസിഡന്റ് ജോസഫ് കളപ്പുര ഉദ്ഘാടനം നിര്‍വഹിച്ചു. ജോസ് തലച്ചിറ മുഖ്യാ പ്രഭാഷണം നടത്തി.
മനുഷ്യ ജീവിതീ വയനാട് ജില്ലയില്‍ ദുസഹാമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടികള്‍ സീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.വന്യജീവികളെ സാഹചര്യം അനുസരിച്ചു കൊല്ലുവാനോ പിടി കൂടുവാനോ ഉള്ള അധികാരം വന്യ ജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11(1) എ, ബി. പ്രികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു ഉണ്ട് എന്നുള്ള വിവരം പാര്‍ലമെന്റില്‍ 2024 സെപ്റ്റംബര്‍ 8നു കേന്ദ്ര വനം പരിസ്ഥിതിവകുപ്പ് മന്ത്രി രേഖ മൂലം ഈ വിഷയം ഉന്നയിച്ച ഫ്രാന്‍സിസ് ജോര്‍ജ് എംപി യെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുകയാണ് വേണ്ടത്, വയനാട്ടിലെ തുരങ്കപാത യഥാര്‍ത്യമാ ക്കണം വിവിധ രാഷ്ട്രീയ പാര്‍ട്ടി കളില്‍ നിന്നും രാജിവെച്ചു കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി,
അഡ്വ കെ ടി ജോര്‍ജ്, ബിജു ഏലിയാസ്, ജിതേഷ് കുര്യാക്കോസ്, റോബര്‍ട്ട് കെ ജി, ജോണി കൈതമറ്റം, കെ വി കുര്യാക്കോസ്, അശോകന്‍ ച, സാബു മാസ്റ്റര്‍, ഫ്രാന്‍സിസ് പുന്നൊളി, അജീഷ്, എ ജെ ബേബി, ബേബി കുര്യന്‍, കെ വി പൗലോസ് തുടങ്ങി യവര്‍ സംസാരിച്ചു.





Leave a Reply