June 18, 2026

നിരക്ഷരരെ സാക്ഷരരാക്കാന്‍ മാതൃകാപദ്ധതിയുമായി സാക്ഷരതാ മിഷന്‍

0
site-psd-18
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ

ജില്ലയില്‍ നിരക്ഷരായ ആളുകളെ കണ്ടെത്തി സാക്ഷരരാക്കാനുള്ള മാതൃകാ പദ്ധതിയുമായി സാക്ഷരതാ മിഷന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി മുട്ടില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജിന്റെ സഹകരണത്തോടെയാണ് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. നാഷണല്‍ സര്‍വ്വീസ് സ്‌കീമില്‍ ഉള്‍പ്പെട്ട 100 വളണ്ടിയര്‍മാര്‍ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കും. മുട്ടില്‍ കോളെജില്‍ പഠിക്കുന്ന 1300 വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും.

ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കോളെജ് പ്രിന്‍സിപ്പാള്‍, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ലിറ്ററസി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ നേതൃത്വം നല്‍കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞന്‍ ജോസഫ് ജോണ്‍ ക്ലാസെടുത്തു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. എം ഷിബിന, ഡോ.മുഹമ്മദ് സയീദ്, ലിറ്ററസി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ പി.റുബീന, ഐ.ക്യൂ.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ.നജ്മുദ്ദീന്‍ കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. വിജി പോള്‍, സാക്ഷരതാ മിഷന്‍ ഓഫീസ് സ്റ്റാഫ് പി.വി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *