ലൈസന്‍സ് പുതുക്കുമ്പോള്‍ ഭീമമായ ഫൈന്‍ ഈടാക്കുന്നത് അവസാനിപ്പിക്കണം: വ്യാപാരി വ്യവസായി സമിതി
മാനന്തവാടി: വ്യാപാര ലൈസന്‍സ് പുതുക്കുമ്പോള്‍ ഭീമമായ ഫൈന്‍ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി
മാനന്തവാടി നഗരസഭാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ലേറ്റ് ഫീ 10 ശതമാനം മുതല്‍ 25 ശതമാനം വരെ ഈടാക്കാന്‍ പാടുള്ളൂ എന്നിരിക്കെ ലേറ്റ് ഫീയോടൊപ്പം 300 ശതമാനവരെ പെനാല്‍ട്ടി എന്ന രീതിയില്‍ പണം ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്നും വ്യാപാരികളില്‍ നിന്നും ‘അഥര്‍ പെനാള്‍ട്ടി’ എന്ന പേരില്‍ അനാവശ്യമായി ഈടാക്കിയ ഭീമമായ തുക തിരിച്ചു നല്‍കണമെന്നും വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.
2025 ജൂണ്‍ 30 വരെ പിഴ കൂടാതെ ലൈസന്‍സ് പുതുക്കുന്നതിനുള്ള കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടുണ്ട്. വ്യാപാരി വ്യവസായി സമിതിയുടെ ഇടപെടലിന്റെ ഭാഗമായിട്ടാണ് ഇത്തരം ഒരു ഉത്തരവിറങ്ങിയത്. സര്‍ക്കാര്‍ ഉത്തരവില്‍ കൃത്യമായി കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യാപാരികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം നല്‍കുന്നില്ല. വിഷയവു മായി ബന്ധപ്പെട്ട് ഓഫിസില്‍ ചെല്ലുന്നവരോട് ക്ലീന്‍ സിറ്റി ഓഫീസര്‍ ധിക്കാരപരമായിട്ടാണ് പെരുമാറുന്നതെന്നും സംഘടന ആരോപിച്ചു. യോഗത്തിന് പ്രസിഡന്റ് കെ.പി.ശ്രീധരന്, സെക്രട്ടറി എം. ആര്. സുരേഷ്, കെ.എം. അബ്ദുള്‍ സലീം, കെ.ജി. സുനില്‍ സംസാരിച്ചു.





Leave a Reply