എം.ഡി.എം.എ കൈവശം വെച്ചയാളെയും നൽകിയ ആളെയും അറസ്റ്റ് ചെയ്തു
കൽപ്പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എ കൈവശം വെച്ചയാളെയും നൽകിയ ആളെയും അറസ്റ്റ് ചെയ്തു. മലപ്പുറം, ചൊവ്വാല, പള്ളിയിൽതൊടി, റാഷിദ്(28), കൽപ്പറ്റ, താന്നിക്കൽ, വേണുഗോപാൽ (32) എന്നിവരെയാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കൽപ്പറ്റ, മൈലാടിപ്പാറ ജങ്ഷനിൽ വെച്ച് റാഷിദിനെ പിടികൂടിയത്. 1.35 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്ക് എം.ഡി.എം.എ നൽകിയ വേണുഗോപാലിനെ അയാളുടെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.





Leave a Reply