May 6, 2026

പള്ളിക്കുന്ന് – വെണ്ണിയോട് റോഡിന് ഫണ്ട് അനുവദിക്കാത്തതിൽ യു ഡി എഫ് പ്രതിഷേധം

0
IMG_20250606_200737
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: മുഖ്യമന്ത്രിയുടെ ആയിരം കോടിയുടെ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും പള്ളിക്കുന്ന് – വെണ്ണിയോട് റോഡിന് ഫണ്ട് അനുവദിക്കാത്ത സംസ്ഥാന സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നടപടിയിൽ കോട്ടത്തറ പഞ്ചായത്ത് യു.ഡി.എഫ് കോർ കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖ് എഴുതി നൽകിയതിനെത്തുടർന്ന് റോഡ് ടാറിംഗ് നടത്തി നവീകരിക്കുന്നതിനായി 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും, നാളിതുവരെയായി ഫണ്ടോ സാങ്കേതികാനുമതിയോ നൽകാത്തത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.

മഴക്കാലമായതോടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിലൂടെ കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയാണുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രഖ്യാപിച്ച ഫണ്ട് ഉടൻ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യു.ഡി.എഫ് കോർ കമ്മിറ്റി ചെയർമാൻ പി.സി. അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ സുരേഷ് ബാബു വാളൽ, സി.സി. തങ്കച്ചൻ, പി.പി. റനീഷ്, മാണി ഫ്രാൻസിസ്, കെ.കെ. മുഹമ്മദലി, വി.സി. അബൂബക്കർ, പോൾസൺ കൂവക്കൽ, ഹണി ജോസ്, പി.എ. നസീമ, ഇ.കെ. വസന്ത, ബിന്ദു മാധവൻ, പുഷ്പസുന്ദരൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *