സുമനസ്സുകളുടെ സഹായം തേടുന്നു
മാനന്തവാടി: 2025 മെയ് 6ന് ബത്തേരിയിൽ വെച്ചുണ്ടായ വാഹനാപകട ത്തിൽ ഗുരുതരമായി പരിക്കേറ്റ് മലബാർ മെഡിക്കൽ കോളേജിൽ ചികി ത്സയിൽ കഴിയുന്ന എടവക ഗ്രാമപഞ്ചായത്തിലെ ആശവർക്കർ ഷീജ, ഭർത്താവ് രാമകൃഷ്ണൻ എന്നിവരുടെ ചികിത്സാ സഹായത്തിനായി മന്ത്രി ഒ.ആർ കേളു, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മത് കുട്ടി,ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ എന്നിവർ രക്ഷാധികാരിക ളായും, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻബേബി ചെയർ മാനായും,പി.പ്രസന്നൻ കൺവീനർ, മിനി തുളസീധരൻ ഖജാൻജിയായും ചികിത്സ് / കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കുന്നതിനുമായി ഏകദേശം 25 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പ്ലസ്‌ടുവിനും ഡിഗ്രി യ്ക്കും പഠിക്കുന്ന രണ്ട് പെൺമക്കളുള്ള നിർദ്ധനരായ ഈ കുടുംബത്തെ മനുഷ്യസ്നേഹികളായ മുഴുവനാളുകളും ചേർത്തു പിടിക്കണമെന്നും, സാമ്പത്തികമായി പരമാവധി സഹായിക്കണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ പറഞ്ഞു.
NAME: RAMAKRISHNAN. A
BANK: KERALA GRAMIN BANK
BRANCH: MANANTHAVADY
AC. NO: 40476100009200
IFSC : KLGB0040476
GOOGLE PAY
9048 854 976





Leave a Reply