March 15, 2026

എം.ഡി.എം.എ.യുമായി യുവാവ് കൽപ്പറ്റയിൽ പിടിയിൽ

0
IMG_20250608_133419
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നിരോധിത ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് കൽപ്പറ്റയിൽ പിടിയിലായി. കൽപ്പറ്റ ഫാത്തിമ നഗർ തെക്കും തല വീട്ടിൽ ലിബിൻ ആന്റണി (24) ആണ് കൽപ്പറ്റ പോലീസിന്റെയും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും സംയുക്ത പരിശോധനയിൽ കുടുങ്ങിയത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൽപ്പറ്റ ബൈപ്പാസിൽ വെച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ട ലിബിൻ ആന്റണിയെ പോലീസ് സംഘം പരിശോധിക്കുകയായിരുന്നു. ഇയാളുടെ പാന്റിന്റെ ഇടതു പോക്കറ്റിൽ നിന്ന് 0.38 ഗ്രാം എം.ഡി.എം.എ. കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കൽപ്പറ്റ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ലഹരിവിരുദ്ധ പരിശോധന. പിടികൂടിയ യുവാവിനെതിരെ കേസെടുത്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *